ad
Deshabhimani

ഡൽഹിയിൽ കനത്ത മഴ: വീട്‌ തകർന്ന്‌ 4 മരണം

DELHI RAIN
വെബ് ഡെസ്ക്

Published on May 02, 2025, 10:26 AM | 1 min read

ന്യൂഡൽഹി: വെള്ളിയാഴ്ച രാവിലെ പെയ്ത കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ നജഫ്ഗഡിൽ വീട് തകർന്ന് മൂന്ന് കുട്ടികളും ഒരു സ്ത്രീയും മരിച്ചതായി അധികൃതർ അറിയിച്ചു.


പൊടിക്കാറ്റിന് പിന്നാലെയാണ്‌ ശക്തമായ മഴയുണ്ടായത്‌. കനത്ത മഴ കാരണം വിമാന സർവീസുകൾ തടസപ്പെട്ടു. 120 ഓളം വിമാനങ്ങളാണ്‌ മുടങ്ങിയത്‌. ഡൽഹിയിൽ അടുത്ത മണിക്കൂറുകളിൽ 70-80 കിലോമീറ്റർ വേഗതയിൽ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും ജനങ്ങൾ ജാ​ഗരൂപരാകണമെന്നും ഡൽഹി സർക്കാർ നിർദേശം നൽകി.



ഡൽഹിയിൽ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home