Deshabhimani

വണ്ടി നിറയെ യൂണിഫോമുകൾ; ഡൽഹിയിൽ പ്രക്ഷോഭകരെ ആക്രമിക്കുന്നത് യഥാർത്ഥത്തിൽ ആര്?

Uniform.jpg

അടുക്കിവച്ചിരിക്കുന്ന പൊലീസ്, കേന്ദ്രസേനകളുടെ യൂണിഫോമുകൾ (ഇടത്), ഐഷി ചോദ്യം ചെയ്തതിനെ തുടർന്ന് വീഡിയോ ചിത്രീകരിക്കുന്നത് തടസപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസ് യൂണിഫോം ധരിച്ച സ്ത്രീ (വലത്)

വെബ് ഡെസ്ക്

Published on Oct 12, 2026, 05:27 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാനെത്തുന്നത് ഡൽഹി പൊലീസും കേന്ദ്രസേനയും മാത്രമല്ലെന്നതിന്റെ തെളിവുകൾ പുറത്ത്. ഡൽഹിയിൽ പ്രതിഷേധക്കാർക്കിടയിൽ നിർത്തിയിട്ടിരിക്കുന്ന പൊലീസ് വാനിനുള്ളിൽ അടുക്കിവച്ചിരിക്കുന്ന പൊലീസ് യൂണിഫോമുകളുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.


പലപ്പോഴും ക്രിമിനലുകളെ ഉപയോഗിച്ച് സമരക്കാരെ ആക്രമിക്കാനും കേന്ദ്രസർക്കാർ ഇത് ഉപയോഗിക്കുകയാണ്. ആർക്ക് വേണമെങ്കിലും പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ എന്നും വലിച്ചിഴയ്ക്കാമെന്നും പൊലീസ് വാനിൽ കയറ്റി കൊണ്ടുപോകാം എന്നുമുള്ളതാണ് നിലവിലെ സാഹചര്യം.


പൊലീസ് വാനുകളിലും കയറ്റുന്ന സമരക്കാരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് പോലും അവരെ അറിയിക്കാറില്ല. ഡൽഹി പൊലീസിന്റെയും കേന്ദ്രത്തിന്റെയും ഒത്താശയിൽ നടക്കുന്നത് ശരിയായ ഗുണ്ടാ രാജ് ആണെന്ന് സാരം.


പൊലീസ് യൂണിഫോം അണിഞ്ഞ പലരും നെയിം ടാഗ് പോലുമില്ലാതെയാണ് വിദ്യാർത്ഥികളെയും സമരക്കരെയും ആക്രമിക്കുന്നത്. ഇവരോട് നെയിം ടാഗ് എവിടെ എന്ന് ചോദിക്കുന്ന പ്രതിഷേധിക്കാരെ കൂടുതലാളുകളെ ഉപയോഗിച്ച് വലിച്ചിഴക്കുകയും മർദ്ദിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ ദിവസം ഐഷി ഘോഷിനെയും മറ്റു എസ്എഫ്ഐ നേതാക്കളെയും പിടിച്ചുകൊണ്ടുപോയി വനിലുണ്ടായിരുന്ന പൊലീസ് യൂണിഫോം ധരിച്ച സ്ത്രീയുടെ നെയിം ടാഗ് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. നെയിം ടാഗ് ചോദിച്ചതിനെ തുടർന്ന് ഇവർ പ്രവർത്തകരെ വാനിൽ നിന്നും ഇറക്കി വിടുകയായിരുന്നു. വീഡിയോ പകർത്തിയതും തടയാൻ ശ്രമിച്ചു.





നിലയിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിൽ പ്രതിഷേധക്കാരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ ഒത്തശിയോടെ പുറത്തുനിന്നുള്ള ഗുണ്ടകളും ഉൾപ്പെടുന്നുണ്ട് എന്നതിന്റെ തെളിവാണിത്. പലയിടത്തും വിദ്യാർത്ഥികളെ പൊലീസ് വനുകളിലുൾപ്പടെ കൊണ്ടുപോകുന്നത് ഇത്തരക്കാരാണ്.


കൃത്യമായ നെയിം ടാഗോ പേരോ ഇല്ലാത്ത ഇവർ ഇത്തരത്തിൽ കേന്ദ്രം നൽകുന്ന യൂണിഫോമുകൾ ധരിച്ച് സമരക്കാരെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജന്തർ മന്തറിൽ എത്തിയിരിക്കുന്നത്. ഇത്തരം ഗുണ്ടകൾ രാജ്യത്തെ പൗരന്മാരെ ആക്രമിക്കുന്നതിനു കേന്ദ്രം തന്നെ കൂട്ടുനിൽക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home