Deshabhimani

ബാഡ്ജുമില്ല നെയിം ടാഗുമില്ല; സമരക്കാരെ ആക്രമിക്കുന്നത് പൊലീസ് വേഷമണിഞ്ഞ ആർഎസ്എസ് ഗുണ്ടകൾ

Uniform.jpg
വെബ് ഡെസ്ക്

Published on Oct 15, 2026, 06:21 PM | 1 min read

ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രക്ഷോഭക്കാർക്ക് നേരെ അക്രമം അഴിച്ചുവിടാൻ ആർഎസ്എസ് ഗുണ്ടകളെ നിയോഗിച്ച് കേന്ദ്രം. നെയിം ടാഗോ ബാഡ്‌ജോ ഇല്ലാതെ നിരവധിയാളുകളാണ് ഡൽഹി പൊലീസിന്റെയും കേന്ദ്രസേനകളുടെയും യൂണിഫോം ധരിച്ചെത്തി സമരക്കാരെ ആക്രമിക്കുന്നത്.


പൊലീസ് വാഹനങ്ങളിൽ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോൾ പോലും ഒരു യഥാർത്ഥ ഉദ്യോഗസ്ഥനുമില്ലാതെയാണ് പല സ്ഥലത്തേക്കും സമരക്കാരെ നീക്കുന്നത്. സമരത്തെ അടിച്ചമർത്താൻ മനഃപൂർവം ആർഎസ്എസ് ഗുണ്ടകളെ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഇവരാണ് സമരക്കാരെ പലയിടങ്ങളിലേക്ക് മാറ്റുന്നതും ക്രൂരമായി ആക്രമിക്കുന്നതും.


വിദ്യാർത്ഥികളെയും സ്ത്രീകളെയും വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുകയാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം. ബാഡ്ജ് എവിടെ എന്ന് ചോദിക്കുന്നവുടെ ഫോണുകൾ തട്ടിപ്പറിക്കാനും അവരെ ആക്രമിക്കാനും ശ്രമിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിരുന്നു.


അടുത്തിടെ സമരസ്ഥലത്ത് പലയിടത്തും വാനുകളിലായി അടുക്കി വച്ചിരിക്കുന്ന ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും യൂണിഫോമുകളുടെ ചിത്രവും ഈ സംശയത്തെ സാധൂകരിക്കുന്നതാണ്.


ആവശ്യമുള്ളവർക്ക് തുറന്നിട്ട ഈ വാനുകളിലും നിന്ന് യൂണിഫോം അണിഞ്ഞ് സമരക്കാരെ ആക്രമിക്കാൻ എന്ന നിലയാണ് ഡെൽഹിയിലിപ്പോൾ. യഥാർത്ഥ ഉദ്യോഗസ്ഥർ പോലും ബാഡ്‌ജോ നെയിം ടാഗോ ഉപയോഗിക്കാതെ ആർഎസ്എസ് ഗുണ്ടകളെ അക്രമം അഴിച്ചുവിടാൻ സഹായിക്കുകയാണ്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home