Deshabhimani

print edition വിദ്യാർഥികളെ തല്ലിച്ചതച്ച സംഘപരിവാർ നേതാവിന്‌ സ്വീകരണം

RSS.jpg

വിദ്യാർഥികളെ മർദിച്ച രവീന്ദർ ഗോവിന്ദയെ സംഘപരിവാർ നേതാക്കൾ 
പൂമാല ചാർത്തി ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 14, 2026, 01:15 AM | 1 min read

ന്യൂഡൽഹി: ഗ്യാനേഷ്‌ കുമാറിന്റെ രാജിക്കായി സമരംചെയ്ത വിദ്യാർഥികളെയും സ്ത്രീകളെയും ക്രൂരമായി മർദിച്ച സംഘപരിവാർ നേതാവിന് ജാമ്യം ലഭിച്ചതിനുപിന്നാലെ പൂമാല ചാർത്തി ആദരം. ഹിന്ദു രക്ഷാ ദൾ നേതാവ് രവീന്ദർ ഗോവിന്ദയെയാണ് അറസ്റ്റ് ചെയ്ത് 48 മണിക്കൂറിനകം വിട്ടയച്ചത്‌. തുടർന്ന്‌ സംഘപരിവാർ നേതാക്കളെത്തി ഹാരമണിയിച്ച് സ്വീകരിച്ചു.


ഡിഡിയു മാർഗിന് സമീപം സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു അക്രമം. തടയാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ തള്ളിമാറ്റുകയും വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയുംചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.


അമിത് ഷായുടെ കീഴിലുള്ള ഡൽഹി പൊലീസ് ഗുണ്ടകളെപ്പോലെയാണ്‌ പെരുമാറുന്നതെന്നും സംഘപരിവാറുകാർക്ക്‌ അക്രമം നടത്താൻ എല്ലാ സ്വാതന്ത്ര്യവും നൽകിയിരിക്കുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. വീഡിയോ ദൃശ്യം തെളിവായി നൽകിയതിനുശേഷമാണ്‌ രവീന്ദറിനെ അറസ്റ്റുചെയ്യാൻപോലും പൊലീസ്‌ തയ്യാറായത്‌. ഡൽഹിയിലെ മറ്റു കേന്ദ്രങ്ങളിലും സമാന ആക്രമണങ്ങളുണ്ടായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home