ad
Deshabhimani

തുടർച്ചയായ മൂന്ന് ദിവസത്തെ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ അപൂർവ മൂടൽമഞ്ഞ്

Delhi.jpg
വെബ് ഡെസ്ക്

Published on Mar 21, 2026, 08:31 AM | 1 min read

ന്യൂഡൽഹി: തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്. സാധാരണയായി വേനൽച്ചൂടിലേക്ക് കടക്കുന്ന ഈ സമയത്ത് ഡൽഹിയിൽ കാണാത്ത തരത്തിലുള്ള കനത്ത മൂടൽമഞ്ഞാണ് നഗരത്തെ മൂടിയത്.


അപ്രതീക്ഷിതമായി ഉണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം ഡൽഹി നിവാസികളെ ഒന്നടങ്കം അമ്പരപ്പിച്ചു. ശക്തമായ മഴയ്ക്കും കാറ്റിനും പിന്നാലെയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും കാഴ്ചപരിധി കുറയ്ക്കുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.


ചരിത്രപ്രസിദ്ധമായ ജുമാ മസ്ജിദ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കനത്ത മഞ്ഞിൽ മൂടിയ നിലയിലായിരുന്നു. ഈദ് ദിനത്തിൽ പ്രഭാത പ്രാർത്ഥനയ്ക്ക് എത്തിയ വിശ്വാസികളെയും ഈ അപൂർവ കാലാവസ്ഥ ബാധിച്ചു. റോഡുകളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനാൽ വാഹനഗതാഗതവും മന്ദഗതിയിലായി.


അപകടങ്ങൾ ഒഴിവാക്കാൻ പകൽ സമയത്തുപോലും വാഹനങ്ങൾ ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് സഞ്ചരിക്കുന്നത്. തുടർച്ചയായുള്ള മഴയും ഇടിമിന്നലും കാരണം ഡൽഹിയിലെ അന്തരീക്ഷ താപനിലയിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.


ഡൽഹി-എൻസിആർ പ്രദേശങ്ങളിൽ മാർച്ച് മാസത്തിന്റെ അവസാന പകുതിയിൽ ഇത്തരമൊരു കാലാവസ്ഥയും കനത്ത മൂടൽമഞ്ഞും വളരെ അപൂർവമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. വരും മണിക്കൂറുകളിലും സമാനമായ കാലാവസ്ഥ തുടരുമോ എന്ന കാര്യത്തിൽ കാലാവസ്ഥാ വകുപ്പ് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home