ad
Deshabhimani

മരവിച്ച് ഡൽഹി; താപനില 3.2 ഡിഗ്രിയിലേക്ക് താഴ്ന്നു; ശൈത്യതരംഗത്തിൽ ഉത്തരേന്ത്യ

Winter.jpg
വെബ് ഡെസ്ക്

Published on Jan 12, 2026, 10:27 PM | 1 min read

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. തിങ്കളാഴ്ച പുലർച്ചെ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.2 ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്.


ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിലും കൊടുംതണുപ്പും ശൈത്യതരംഗവും അനുഭവപ്പെടുന്നുണ്ട്. സാധാരണയേക്കാൾ മൂന്ന് ഡിഗ്രി വരെ താഴ്ന്ന താപനിലയാണ് സഫ്ദർജംഗ് നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്.


അയൽ സംസ്ഥാനമായ ഹരിയാനയിലെ ഗുഡ്ഗാവിലാകട്ടെ താപനില 0.6 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി. ചിലയിടങ്ങളിൽ പൂജ്യം ഡിഗ്രിയിലും താഴെ താപനില എത്തിയതോടെ പുൽതകിടുകളിലും വാഹനങ്ങളുടെ മുകളിലും മഞ്ഞ് ഉറഞ്ഞുകൂടിയ നിലയിലാണ്.


അതിശൈത്യത്തോടൊപ്പം പുലർച്ചെയുള്ള കനത്ത മഞ്ഞും ജനജീവിതത്തെ സാരമായി ബാധിച്ചു. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് വിമാന-ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.


റോഡുകളിൽ വാഹനങ്ങൾ വേഗത കുറച്ചാണ് സഞ്ചരിക്കുന്നത്. തണുപ്പ് കടുക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ശൈത്യതരംഗം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.


തെരുവുകളിൽ കഴിയുന്നവർക്കായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ രാത്രികാല ഷെൽട്ടറുകൾ തുറന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home