മെട്രോ സർവീസ് റദ്ദാക്കിയില്ല; സ്റ്റേഷനുകൾ പൂട്ടിയതേയുള്ളു: സുപ്രീംകോടതിയിൽ വിചിത്രവാദവുമായി ഡൽഹി മെട്രോ

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭസമയത്ത് ഡൽഹിയിലെ മെട്രോ സർവീസുകൾ റദ്ദാക്കിയില്ലെന്ന വിചിത്രവാദവുമായി ഡൽഹി മെട്രോ. മെട്രോ സർവീസ് റദ്ദാക്കിയില്ലെന്നും സ്റ്റേഷനുകൾ പൂട്ടിയിടുക മാത്രമാണ് ചെയ്തതുമെന്ന് ഡൽഹി മെട്രോ സുപ്രീംകോടതിയിൽ പറഞ്ഞു.
ആകെയുള്ള 303 സ്റ്റേഷനുകളിൽ 57 എണ്ണമാണ് പൂട്ടിയിട്ടത്. ഈ സ്റ്റേഷനികളിൽ മെട്രോ നിർത്തുകയോ യാത്രക്കാരെ കയറ്റുകയോ ചെയ്തിട്ടില്ല. ഇത് അന്നത്തെ വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
എന്നാൽ പൂട്ടിയിട്ട സ്റ്റേഷനുകളിൽ അധികം യാത്രക്കാരില്ലായിരുന്നു എന്നും പ്രതിഷേധമായതുകൊണ്ട് ജനങ്ങൾ മനപ്പൂർവം പുറത്തിറങ്ങാത്തതാണെന്നുമായിരുന്നു മെട്രോയുടെ പ്രതികരണം. ഒക്ടോബർ 9 വെള്ളിയാഴ്ച കോടതി തന്നെ മെട്രോ സ്റ്റേഷനുകൾ അടച്ചിടരുതെന്ന് നിർദേശം നൽകി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നു.
എന്നാൽ ഈ കോടതി ഉത്തരവിന് പുല്ലുവില നൽകിക്കൊണ്ട് ഒക്ടോബർ 10 ന് 57 സ്റ്റേഷനുകൾ അടച്ചിടുകയായിരുന്നു. പൊതുഗതാഗതം പൂർണമായി തടയരുതെന്നും സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് നിയന്ത്രിത രീതിയിൽ സർവീസുകൾ നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും, ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാരെ അറിയിക്കണമെന്നും നിർദേശിച്ചികുന്നു. എന്നാൽ, കോടതി നിർദേശങ്ങൾ ഉണ്ടായിട്ടും നിയന്ത്രണങ്ങൾ തുടർന്നുവെന്നും ഇത് പൊതുജനങ്ങൾക്ക് യാത്രാബുദ്ധിമുട്ട ഉണ്ടായെന്നും ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിരുന്നു.









0 comments