ad
Deshabhimani

print edition ഡൽഹി നിയമസഭയിലേക്ക്‌ ഉജ്വല മാർച്ച്‌

delhi march

അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി ഡൽഹി നിയമസഭയിലേക്ക്‌ നടത്തിയ മാർച്ചിൽ നേതാക്കളായ സുദീപ് ദത്ത, ബി വെങ്കട്ട്, പി കൃഷ്‌ണപ്രസാദ്‌, തപൻ സെൻ, വിജൂ കൃഷ്ണൻ 
തുടങ്ങിയവർ ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Feb 13, 2026, 02:18 AM | 1 min read


ന്യൂഡൽഹി

അഖിലേന്ത്യ പണിമുടക്കിന്റെ ഭാഗമായി ഡൽഹിയിലും പ്രതിഷേധം ഇരന്പി. ഗാന്ധി സ്‌മാരകമായ രാജ്‌ഘട്ടിൽ നിന്ന്‌ ഡൽഹി നിയമസഭയിലേക്ക്‌ സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു. സിഐടിയു‍, അഖിലേന്ത്യ കിസാൻ സഭ‍, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.


സിഐടിയു പ്രസിഡന്റ്‌ സുദീപ്‌ ദത്ത, കിസാൻസഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ, കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്ട്‌ എന്നിവർ നേതൃത്വം നൽകി. സിഐടിയു വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അരുരാഗ്‌ സക്‌സേന, കിസാൻ സഭ ഫിനാൻസ്‌ സെക്രട്ടറി പി കൃഷ്ണപ്രസാദ്‌ തുടങ്ങിയവരും അണിനിരന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home