ന്യൂസ്‌ക്ലിക്ക് വിധി; കേന്ദ്രസർക്കാരും ഏജൻസികളും കെട്ടിപ്പടുത്ത നുണക്കോട്ട പൊളിഞ്ഞു: എം എ ബേബി

ന്യൂഡൽഹി : ന്യൂസ്‌ക്ലിക്കിനും എഡിറ്റർ ഇൻ ചീഫ് പ്രബിർപുർകായസ്‌തയ്‌ക്കും എതിരെ ഡൽഹി പൊലീസും ഇഡിയും രജിസ്‌റ്റർ ചെയ്‌ത കേസുകൾ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിയെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. കേസുകൾ ദുരുദ്ദേശപരമാണെന്നും ഏകപക്ഷീയമായ കടന്നാക്രമാണെന്നും തെളിവുകളില്ലാത്ത വേട്ടയാടലാണെന്നും നിയമപ്രക്രിയയുടെ മാരകമായ ദുരുപയോഗമാണെന്നും ജഡ്‌ജി ചൂണ്ടിക്കാണിച്ചു.
കേന്ദ്രസർക്കാരും ഏജൻസികളും ജനപക്ഷ നിലപാടുകൾ സ്വീകരിച്ച സ്വതന്ത്ര മാധ്യമസ്ഥാപനത്തിന് എതിരെ കെട്ടിപ്പടുത്ത നുണക്കോട്ടയാണ് വിധിയിലൂടെ തകർന്നടിഞ്ഞത്. പുർകായസ്‌തയ്‌ക്ക് എതിരെ ചുമത്തിയ അടിസ്ഥാനരഹിതമായ യുഎപിഎ കേസും ന്യൂസ്‌ക്ലിക്കിന് എതിരായ മറ്റ് നടപടികളും ഉടൻ പിൻവലിക്കണം. ന്യൂസ്‌ക്ലിക്കിനും അതിലെ മാധ്യമപ്രവർത്തകർക്കും അർഹിച്ച നഷ്ടപരിഹാരം നൽകണം. പ്രബിർപുർകായസ്‌തയെയും ന്യൂസ്‌ക്ലിക്കിലെ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും എം എ ബേബി എക്‌സ് പോസ്‌റ്റിൽ പറഞ്ഞു.










0 comments