സിജെപി വെള്ളിയാഴ്ച കോണാട്ട് പ്ലേസിൽ നടത്താനിരുന്ന സമരം തടയില്ല: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: സിജെപിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഡൽഹി കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. സമരം പൂർണമായി തടയേണ്ടെന്നും ആൾക്കൂട്ടത്തെ നിയന്ത്രിച്ചാൽ മതിയെന്നും കോടതി നിരീക്ഷിച്ചു
അതേസമയം ജന്തർ മന്തർ പ്രക്ഷോഭത്തിൽസ് സമരക്കാരെ അടിച്ചമർത്തുന്ന കേന്ദ്രനിലപാടിനെതിരെ രൂക്ഷവിമർശനവുമായി അഭിജിത് ദീപ്കെ രംഗത്തെത്തിയിരുന്നു. ഡൽഹിയിൽ നടന്ന സിജെപി നേതാക്കളുടെയും ഇടത് വിദ്യാർത്ഥി സംഘടനകളുടെയും സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രക്ഷോഭത്തിനെത്തുന്നവരെയെല്ലാം ശാരീരികമായി നേരിടാമെന്ന നിലപാടാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാണുന്നത്. ഗ്യാനേശിന് വേണ്ടി ഡൽഹി മുഴുവൻ കത്തിക്കാനും മോദി തയാറാണ്. അതിനും വേണ്ടി എന്ത് സഹായം ആണ് ഗ്യാനേഷ് മോദിക്ക് ചെയ്ത് കൊടുത്തത് ? തെരഞ്ഞെടുപ്പിൽ ജയിക്കാൻ സഹായിച്ചതിലുള്ള പ്രത്യുപകാരമാണോ ? പിണറായി വിജയൻ ഉൾപ്പടെയുള്ള മുൻ മുഖ്യമന്ത്രിമാരെ ആക്രമിക്കുന്നു, വിദ്യാർത്ഥികളെ തല്ലിച്ചതയ്ക്കുന്നു, പ്രതിഷേധിച്ചവരെ തിഹാർ ജയിലിൽ അടയ്ക്കുന്നു. ഇതൊക്കെ മോദി ഗ്യാനേശിന് വേണ്ടി ചെയ്യുന്നതാണ്. ഈ പ്രതിഷേധസ്വരങ്ങളെ മോദി ഭയക്കുകയാണെന്നും അഭിജിത് ദീപ്കെ പറഞ്ഞു.









0 comments