print edition നാഷണൽ ഹെറാൾഡ് കള്ളപ്പണക്കേസ് ; രാഹുലിനും സോണിയക്കും നോട്ടീസ്

ന്യൂഡൽഹി
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കുറ്റപത്രം തള്ളിയ പ്രത്യേക കോടതി വിധിക്കെതിരെ ഇഡി നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്‌റ്റിസ് ജസ്റ്റിസ് രവീന്ദർ ദുദേജയുടെ നടപടി. മാർച്ച് 12നകം മറുപടി നൽകണം. കുറ്റപത്രം സ്വീകരിക്കാൻ വിസമ്മതിച്ച കീഴ്‌ക്കോടതി നടപടി മറ്റുകേസുകളെയും ബാധിക്കുമെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇഡി വാദിച്ചു.
പ്രതികളുടെ വാദം കേൾക്കാതെ സ്‌റ്റേ നൽകാൻ ഹൈക്കോടതി തയ്യാറായില്ല.
ബിജെപി നേതാവായ സുബ്രഹ്മണ്യൻ സ്വാമി മജിസ്‌ട്രേറ്റിന് നൽകിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി കുറ്റപത്രമെന്നും ഏതെങ്കിലും എഫ്‌ഐആർ പ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കീഴ്‌ക്കോടതി കുറ്റപത്രം പരിഗണിക്കാൻ വിസമ്മതിച്ചത്.










0 comments