ad
Deshabhimani

print edition ഡൽഹി ശൈത്യം ; എയിംസില്‍ ഷെൽട്ടര്‍
നിര്‍മിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് കോടതി

Delhi High Court.jpg
വെബ് ഡെസ്ക്

Published on Jan 17, 2026, 03:30 AM | 1 min read


ന്യൂഡൽഹി

ഡൽഹിയിൽ അതിശെൈത്യത്തിൽ തെരുവിൽ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി എയിംസ്‌ നിർമിക്കുന്ന ഷെൽട്ടർ നിർമാണത്തിന്‌ അഭിഭാഷകരോട്‌ ധനസഹായം അഭ്യർഥിച്ച്‌ ഡൽഹി ഹൈക്കോടതി. ഉത്തരവല്ലെന്നും ആഗ്രഹമാണെന്നും ചീഫ്‌ ജസ്റ്റിസ്‌ ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരുടെ ബെഞ്ച്‌ പറഞ്ഞു. രോഗികളുടെ അവസ്ഥയിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിക്കുകയായിരുന്നു കോടതി.


ഡൽഹി ബാർ അസോസിയേഷൻ അംഗങ്ങൾ ഫണ്ട്‌ സ്വരൂപിച്ച്‌ എയിംസിന്‌ നൽകണം. ഷെൽട്ടർ നിർമാണം നിരീക്ഷിക്കും. നിർമാണത്തിൽ പ്രശ്‌നമുണ്ടായാൽ എയിംസിന്‌ ഉടനടി കോടതിയെ സമീപിക്കാം –ബെഞ്ച്‌ പറഞ്ഞു.


ബാർ അസോസിയേഷൻ പ്രസിഡന്റും മലയാളിയുമായ എൻ ഹരിഹരൻ, മുതിർന്ന അഭിഭാഷകരായ രാജീവ് നായർ, അഡീ. സോളിസിറ്റർ ജനറൽ ചേതൻ ശർമ എന്നിവർ ആദ്യ സംഭാവന വാഗ്‌ദാനം ചെയ്‌തു. ആയിരം ബെഡുള്ള 80 ഷെൽട്ടർ നിർമിക്കുമെന്ന്‌ എയിംസ്‌ കോടതിയെ അറിയിച്ചിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home