ad
Deshabhimani

ഡൽഹിയിൽ കടുത്ത ഉഷ്ണതരംഗത്തിന് സാധ്യത; താപനില 40 ഡിഗ്രി കടക്കും, കടുത്ത ജാഗ്രതാ നിർദ്ദേശം

Delhi.jpg
വെബ് ഡെസ്ക്

Published on Apr 21, 2026, 04:53 PM | 1 min read

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ഉഷ്ണതരംഗം ശക്തമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ നഗരത്തിലെ താപനില ഗണ്യമായി ഉയരുമെന്നും പലയിടങ്ങളിലും ചൂട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


സാധാരണയേക്കാൾ നാല് മുതൽ ആറ് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.


വരും ദിവസങ്ങളിൽ ആകാശം തെളിഞ്ഞുനിൽക്കുമെന്നും ഉഷ്ണക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടുത്ത ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികൾ, പ്രായമായവർ, പുറംജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേക ശ്രദ്ധ പുലർത്തണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home