ad
Deshabhimani

ഡാബറിനെ അവഹേളിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം; പ്രസ്തുത ഭാ​ഗങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

patanjali
വെബ് ഡെസ്ക്

Published on Sep 23, 2025, 07:34 PM | 1 min read

ന്യൂഡൽഹി : ഡാബറിന്റെ ച്യവനപ്രാശിനെ അവഹേളിക്കുന്ന തരത്തിലുള്ള പരസ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് പതഞ്ജലി ആയുർവേദിക്കിന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. പതഞ്ജലിയുടെ ച്യവനപ്രാശത്തിന്റെ പരസ്യത്തിലാണ് ഡാബറിന്റെ ച്യവനപ്രാശത്തെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുണ്ടായത്.


"സാധാരണ ച്യവനപ്രാശം എന്തിന് ഉപയോ​​ഗിക്കണം" എന്ന് പരസ്യത്തിൽ ഉപയോ​ഗിക്കൻ പതഞ്ജലിക്ക് അനുമതി നൽകി, എന്നാൽ "40 ഔഷധങ്ങൾ കൊണ്ട് നിർമിച്ചത്" എന്ന തുടർന്നുള്ള ഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. ഡാബർ ച്യവനപ്രാഷിനെതിരെ അപമാനകരമായ പരസ്യങ്ങൾ നൽകുന്നത് വിലക്കിയ ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ പതഞ്ജലി സമർപ്പിച്ച അപ്പീലിലാണ് ബെഞ്ചിന്റെ ഉത്തരവ്.


പതഞ്ജലിക്കെതിരെ ഡാബർ ഇന്ത്യ ലിമിറ്റഡ് സമർപ്പിച്ച ഇടക്കാല അപേക്ഷകൾ ജൂലൈയിൽ സിംഗിൾ ജഡ്ജി പരി​ഗണിച്ചു. ശേഷം പരസ്യത്തിലെ ആദ്യ രണ്ട് വരികൾ നീക്കം ചെയ്യാൻ ജഡ്ജി ഉത്തരവിട്ടു. 40 ഔഷധസസ്യങ്ങൾ കൊണ്ട് നിർമിച്ച സാധാരണ ച്യവനപ്രാശം എന്തിന് അംഗീകരിക്കണം? എന്നായിരുന്നു പതഞ്ജലിയുടെ പരസ്യം. "സാധാരണ ച്യവനപ്രാശം" എന്ന് പറയുന്നത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. "40 ഔഷധസസ്യങ്ങൾ കൊണ്ട് നിർമിച്ചത്" എന്ന പരാമർശം കമ്പനി നീക്കം ചെയ്യുമെന്നും പതഞ്ജലിയുടെ അഭിഭാഷകൻ ബെഞ്ചിനെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home