Deshabhimani

print edition വായുമലിനീകരണം തടയാൻ നടപടികൾ പ്രഖ്യാപിച്ച്‌ 
ഡൽഹി സർക്കാർ

Delhi Air Pollution
വെബ് ഡെസ്ക്

Published on Sep 29, 2026, 12:33 AM | 1 min read

ന്യൂഡൽഹി: ശൈത്യകാലത്തെ വായുമലിനീകരണം തടയാൻ നടപടികൾ പ്രഖ്യാപിച്ച്‌ ഡൽഹി സർക്കാർ. പാർക്കിങ്‌ നിരക്ക്‌ ഇരട്ടിയാക്കുക, നിർമാണ പ്രവൃത്തികൾ വിലക്കുക, സർക്കാർ–സ്വകാര്യ ജീവനക്കാർക്ക്‌ വർക്ക്‌ ഫ്രം ഹോം അനുവദിക്കുക എന്നീ നിയന്ത്രണങ്ങളാണ്‌ നടപ്പാക്കുക.


നവംബർ ഒന്ന്‌ മുതൽ ഫെബ്രുവരി 29 വരെ ഓഫീസുകളുടെ പ്രവർത്തനസമയത്തിൽ മാറ്റംവരുത്തും. മുനിസിപ്പൽ കോർപ്പറേഷന്‌ കീഴിലുള്ള ഓഫീസുകൾ പകൽ 8.30 മുതൽ അഞ്ചുവരെയും ഡൽഹി സർക്കാരിന്‌ കീഴിലുള്ള ഓഫീസുകൾ പകൽ 10 മുതൽ 6.30 വരെയും തുറന്നുപ്രവർത്തിക്കും. സർക്കാർ ഓഫീസുകളിലും സ്വകാര്യ ഓഫീസുകളിലും 50 ശതമാനം ജീവനക്കാരാണ്‌ ജോലിക്കെത്തേണ്ടത്‌.


ശേഷിക്കുന്നവർക്ക്‌ വർക്ക്‌ ഫ്രം ഹോം അനുവദിക്കണം. നിർമാണ പ്രവൃത്തികളും ഇടിച്ചുനിരത്തൽ നടപടികളും പൂർണമായി വിലക്കിയിട്ടുണ്ട്‌.

വായുമലിനീകരണം നിയന്ത്രിക്കുമെന്ന ബിജെപി സർക്കാരിന്റെ അവകാശവാദം കഴിഞ്ഞ ശൈത്യകാലത്ത്‌ പൂർണമായി പാളിയിരുന്നു. ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ ഭരിച്ചിട്ടും മലിനീകരണ തോത്‌ കൂടിയത്‌ വിമർശനങ്ങൾക്ക്‌ വഴിവച്ചു. ഇ‍ൗ പശ്ചാത്തലത്തിൽ കൂടിയാണ്‌ നിയന്ത്രണ നടപടികൾ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home