Deshabhimani

print edition ഡല്‍ഹി കെട്ടിട ദുരന്തം: ഹോസ്റ്റൽ മാഫിയയെ സംരക്ഷിക്കുന്നത് ബിജെപി എംഎൽഎ

delhi building collapse
avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 12:51 AM | 1 min read

ന്യൂഡൽഹി: ഡൽഹി സത്യനികേതനിൽ പിജി ഹോസ്റ്റൽ ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ ബിജെപി എംഎൽഎയ്‌ക്കെതിരെ ആരോപണവുമായി ആംആദ്‌മി പാർടി. സത്യനികേതൻ ഉൾപ്പെടുന്ന ആർകെ പുരം നിയമസഭാ മണ്ഡലത്തിലെ എംഎൽഎ അനിൽ ശർമയാണ്‌ സ്ഥലത്തെ പിജി ഹോസ്റ്റൽ മാഫിയയെ സംരക്ഷിക്കുന്നതെന്ന്‌ എഎപി നേതാവ്‌ അനുരാഗ്‌ ധൻഡ ആരോപിച്ചു. അനിൽ ശർമയും ഹോസ്റ്റൽ നടത്തുന്നുണ്ട്‌. സത്യനികേതനിലെ ഹോസ്റ്റൽ റാക്കറ്റിനെ പൂർണമായും നിയന്ത്രിക്കുന്നത്‌ എംഎൽഎയാണ്‌. കഴിഞ്ഞദിവസം ഇടിഞ്ഞുവീണ ഹോസ്റ്റലിനും എംഎൽഎയുടെ സംരക്ഷണമുണ്ടായിരുന്നു. മുനിസിപ്പൽ കോർപറേഷനിൽ നിന്ന്‌ ആവശ്യമായ അനുമതി എംഎൽഎയാണ്‌ നിയമവിരുദ്ധമായി നേടിക്കൊടുത്തിരുന്നത്‌. ശർമയുടെ ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം വേണമെന്നും അനുരാഗ്‌ ധൻഡ ആവശ്യപ്പെട്ടു.


തകർന്നുവീണ കെട്ടിടത്തിന്‌ സമീപമുള്ള ഹോസ്റ്റലുകൾ പൊളിച്ചുതുടങ്ങി. ഇവിടെ താമസിച്ചിരുന്ന വിദ്യാർഥികളെ മറ്റിടങ്ങളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. ദുർബലാവസ്ഥയിലുള്ള എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷാ ഓഡിറ്റ്‌ അടിയന്തരമായി നടത്തണമെന്ന്‌ പ്രതിപക്ഷ പാർടികൾ ആവശ്യപ്പെട്ടിരുന്നു.


കെട്ടിട ഉടമയുടെ 
മകൻ രണ്ടുദിവസം
കസ്റ്റഡിയിൽ


ഡല്‍ഹി കെട്ടിട ദുരന്തത്തിൽ അറസ്റ്റിലായ കെട്ടിട ഉടമയുടെ മകനും കരാറുകാരനും നടത്തിപ്പുകാരനും രണ്ടുദിവസം പൊലീസ്‌ കസ്റ്റഡിയിൽ. മൂന്നുദിവസത്തെ കസ്റ്റഡി ചോദിച്ചുവെങ്കിലും പട്യാല ഹൗസ് കോടതി രണ്ടുദിവസമാണ്‌ അനുവദിച്ചത്‌. ഉടമയുടെ മകൻ മഹേഷ് ഗുപ്ത, കരാറുകാരൻ സനോജ്, നടത്തിപ്പുകാരൻ സുധാംശു എന്നിവരാണ്‌ കസ്റ്റഡിയിലുള്ളത്‌. കെട്ടിട ഉടമയായ മഹേഷ് 2025 ആഗസ്‌തിൽ സുധാംശുവിനും ബിസിനസ് പങ്കാളിയായ ശുഭം ത്യാഗിക്കും കെട്ടിടം പാട്ടത്തിന്‌ നൽകുകയായിരുന്നു. ത്യാഗി ഇപ്പോഴും ഒളിവിലാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home