ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ന്യൂഡൽഹി: ഡൽഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകർന്നുവീണ് അപകടം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. രക്ഷാപ്രവർത്തനത്തെത്തുടർന്ന് സീമാപുരി ഗോൾ ചക്കർ, ഡിഎൽഎഫ് ഭോപുര എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് ഡൽഹി പൊലീസ് അറിയിച്ചു.
സത്യ നികേതനിലെ ഹോസ്റ്റൽ ദുരന്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് വെറും ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്. സ്പെറ്റംബർ ആറിനാണ് ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായത്.
ദിവസങ്ങളോളം പെയ്ത മഴയിൽ ബേസ്‌മെന്റിൽ വെള്ളം കയറിയതാണ് കെട്ടിടം തകർന്നുവീഴാൻ കാരണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതി വാങ്ങാതെയും ബഹുനില കെട്ടിടങ്ങൾ പണിയുന്നതിനു വിദ്യാർത്ഥികളെ താമസിപ്പിക്കുന്നതിനുമെതിരെ അന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കെട്ടിടങ്ങളുടെ കാലപ്പഴക്കവും കൃത്യമായ പുനരുദ്ധാരണം നടത്താത്തതും പലയിടത്തും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.









0 comments