ഡൽഹി - ബിലാസ്പൂർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

ഛത്തീസ്ഗഡ് : ബിലാസ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഡൽഹിയിൽ നിന്ന് ബിലാസ്പൂരിലേക്ക് പോയ എയര്‍ ഇന്ത്യയുടെ അലയൻസ് 9I613 വിമാനത്തിലാണ് അപകടം.
ഇന്ന് രാവിലെ 11 മണിയോടെ ബിലാസ്പൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനിടയിൽ ഇടത് വശത്തെ ടയറിന് തകരാർ സംഭവിക്കുകയായിരുന്നു. 37 യാത്രികരും 4 ജീവനക്കാരുമടക്കം ആകെ 41 പേരാണ് വിമാനത്തിലുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ബിലാസ്പൂരിൽ നിന്ന് സർവീസ് നടത്താനിരുന്ന വിമാനം എയർലൈൻ റദ്ദാക്കി.









0 comments