ad
Deshabhimani

10 അഭിഭാഷകരെ സസ്പെൻഡ് ചെയ്ത് ഡൽഹി ബാർ കൗൺസിൽ

BAR COUNCIL OF DELHI
വെബ് ഡെസ്ക്

Published on Apr 27, 2026, 10:13 AM | 1 min read

ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് രാജീവ് ഖോസ്ല ഉൾപ്പെടെ 10 അഭിഭാഷകരെ ബാർ കൗൺസിൽ (ബിസിഡി) സസ്‌പെൻഡ് ചെയ്തു. ബിസിഡി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിലാണ് നടപടി. സസ്‌പെൻഷന് പുറമെ, ഡൽഹി ഹൈക്കോടതി പരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഇവരെ വിലക്കിയിട്ടുണ്ട്.


ഏപ്രിൽ 25ന് ഡൽഹി ഹൈക്കോടതിയിൽ നടന്ന വോട്ടെണ്ണലിനിടെ ജസ്റ്റിസ് തൽവന്ത് സിങ്ങിനോടും തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളോടും രാജീവ് ഖോസ്ലയുൾപ്പെടുള്ള അഭിഭാഷകർ മോശമായി പെരുമാറിയെന്ന് ബിസിഡി ആരോപിച്ചു. വിരമിച്ച ജഡ്ജിമാർ ഉൾപ്പെട്ട കമ്മിറ്റി അംഗങ്ങൾക്ക് നേരെ ഭീഷണിയും അപമാനവും ഉണ്ടായതായും, മതിയായ സുരക്ഷയില്ലാതെ വോട്ടെണ്ണൽ തുടരാനാവില്ലെന്നും അവർ അറിയിച്ചു.


സസ്‌പെൻഷനിലായ പത്ത് പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാനും വെർച്വൽ ഹിയറിങ്ങിൽ പങ്കെടുക്കാനും നിർദ്ദേശിച്ചു. ഇമെയിൽ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ഉള്ള അപേക്ഷകൾ പരിഗണിക്കില്ലെന്നും നേരിട്ട് ഹാജരാകാത്ത പക്ഷം ഏകപക്ഷീയമായ (Ex-parte) നടപടിയെടുക്കുമെന്നും ബിസിഡി നോട്ടീസിൽ വ്യക്തമാക്കി. അഭിഭാഷകരുടെ പരുഷമായ പെരുമാറ്റം ഹൈക്കോടതിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും പൊതുജനമധ്യത്തിൽ സ്ഥാപനത്തെ മോശമായി ചിത്രീകരിച്ചെന്നും കൗൺസിൽ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home