ad
Deshabhimani

ഡൽഹിയിൽ വായു ഗുണനിലവാരം 'വളരെ മോശം' നിലയിലേക്ക് താഴ്ന്നു

pollution
വെബ് ഡെസ്ക്

Published on Oct 26, 2025, 11:03 AM | 1 min read

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിലെ വായു ഗുണനിലവാരം "വളരെ മോശം" എന്ന വിഭാഗത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒക്ടോബറിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന ഗുണനിലവാര സൂചനയാണിത്.


നഗരത്തിൽ പൊതുവെ വായു ഗുണനിലവാര സൂചിക (AQI) 324 ആയി രേഖപ്പെടുത്തി. ഒരു ദിവസം മുമ്പ് ഇത് 292 ആയിരുന്നു. രണ്ടു ദിവസമായി മോശം എന്ന നിലയിൽ നിന്നും ഇന്ന് വളരെ മോശം എന്ന നിലയിലേക്ക് എത്തിയിരിക്കയാണ്.


ഡൽഹിയിലെ ആനന്ദ് വിഹാറിൽ 429 എന്ന "ഗുരുതരമായ" ഗുണനിലവാര സൂചിക രേഖപ്പെടുത്തി. തൊട്ടുപിന്നാലെ വസീർപൂരിൽ 400 എന്ന നിലയിലും രേഖപ്പെടുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഡാറ്റ പ്രകാരം 28 നിരീക്ഷണ കേന്ദ്രങ്ങളിൽ 300 ന് മുകളിലുള്ള "വളരെ മോശം" എന്ന ഗുണനിലവാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


തരം തിരിവ് ഇങ്ങനെ


പൂജ്യത്തിനും 50 നും ഇടയിലുള്ള വായു ഗുണനിലവാര സൂചിക "നല്ലത്" എന്ന ഇനത്തിലാണ്. 51 മുതൽ 100 വരെ "തൃപ്തികരം" എന്ന് വേർതിരിക്കുന്നു. 101 മുതൽ 200 വരെ "മിതമായത്", 201 മുതൽ 300 വരെ "മോശം" നിലവാരമാണ്. 301 മുതൽ 400 വരെ "വളരെ മോശം", 401 മുതൽ 500 വരെ "കഠിനം" എന്നിങ്ങനെയാണ് കണക്കാക്കുന്നത്.


കാലാവസ്ഥാ വകുപ്പ് ഡാറ്റ പ്രകാരം ഡൽഹിയിൽ കുറഞ്ഞ താപനില 15.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ഈ സീസണിൽ സാധാരണയേക്കാൾ 1.4 ഡിഗ്രി താഴെ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home