ad
Deshabhimani

print edition വായുമലിനീകരണം ; ഡൽഹി ഗുരുതരസ്ഥിതിയിൽ

pollution
വെബ് ഡെസ്ക്

Published on Nov 29, 2025, 03:30 AM | 1 min read


ന്യൂഡൽഹി

രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വെള്ളിയാഴ്‌ചയും നാനൂറിന്‌ മുകളിൽ ഗുരുതരസ്ഥിതിയിലാണ്‌ പലയിടങ്ങളിലും മലിനീകരണ സൂചിക. ഡൽഹിക്ക്‌ സമീപം നോയിഡ, ഗുഡ്‌ഗാവ്‌, ഫരീദാബാദ്‌, ഗാസിയാബാദ്‌ എന്നിവിടങ്ങളിലും വായുമലിനീകരണം ഗുരുതരസ്ഥിതിയിലാണ്‌. ന്യൂമോണിയ അടക്കമുള്ള ശ്വാസകോശ രോഗങ്ങളാൽ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്‌. കേന്ദ്രവും സംസ്ഥാനവും കോർപറേഷനും ഭരിക്കുന്ന ഡൽഹിയിലെ ബിജെപിയുടെ ട്രിപ്പിൾ എൻജിൻ സർക്കാർ വായുമലിനീകരണം നിയന്ത്രിക്കുന്നതിൽ പൂർണ പരാജയമായി.


വിഷയത്തിൽ പ്രധാനമന്ത്രി എന്തുകൊണ്ടാണ്‌ മ‍ൗനം തുടരുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ആരാഞ്ഞു. പാർലമെന്റ്‌ ഇ‍ൗ വിഷയം പ്രത്യേകമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.



 9 വിദ്യാർഥികൾക്ക്‌ ജാമ്യം

വായുമലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റില്‍ പ്രതിഷേധിച്ചതിന്‌ അറസ്‌റ്റിലായ 17 വിദ്യാർഥികളിൽ ഒന്പതുപേർക്ക്‌ കോടതി ജാമ്യം അനുവദിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ടവർക്കാണ്‌ 20,000 രൂപയുടെ ബോണ്ടിലാണ് പട്യാല ഹൗസ് കോടതി ജാമ്യം നല്‍കിയത്. പൊലീസിനെ ആക്രമിച്ചെന്ന കുറ്റംനേരിടുന്നവർ ജയിലിൽ തുടരും.


കര്‍ത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെടുത്ത കേസിലെ ആറുപേരെ ബുധനാഴ്ച കോടതി മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗ
ണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home