ad
Deshabhimani

print edition ഉമംഗ്‌ ആപ്പിൽനിന്ന്‌ വിവരങ്ങൾ ചോരുമെന്ന്‌ ആശങ്ക

Umang.jpg
വെബ് ഡെസ്ക്

Published on Jul 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഏകീകൃത സേവന ആപ്പായ ‘ഉമംഗി’ൽനിന്ന്‌ നിർണായക വിവരങ്ങൾ ചോരാൻ സാധ്യതയുണ്ടെന്ന്‌ ഗവേഷകരുടെ മുന്നറിയിപ്പ്‌. ആപ്പിന്റെ സുരക്ഷാക്രമീകരണങ്ങളിലെ ന്യൂനതകൾകാരണം പ‍ൗരരുടെ ഇപിഎഫ്‌ഒ, ആധാർ, എൽപിജി കണക്‌ഷൻ വിവരങ്ങൾ ദുരുപയോഗംചെയ്തേക്കാമെന്നുമുള്ള റിപ്പോർട്ട്‌ പുറത്തുവന്നു. 2017 നവംബറിൽ ആരംഭിച്ച ഉമംഗ്‌ (യൂണിഫൈഡ്‌ മൊബൈൽ ആപ്ലിക്കേഷൻ ഫേ-ാർ ന്യൂഏജ്‌ ഗവേണൻസ്‌) ആപ്പിൽ രാജ്യത്തെ 1,574 സേവനങ്ങളും 80 കേന്ദ്രസർക്കാർ വകുപ്പുകളിലെ 872 സേവനങ്ങളും ലഭ്യമാണ്‌. ഗ‍ൂഗിൾ പ്ലേ സ്‌റ്റോറിൽനിന്ന്‌ 10 കോടിയിലധികം പേർ ഡ‍ൗൺലോഡ്‌ ചെയ്‌തിട്ടുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home