print edition ധാബോൽക്കർ വധം: ജീവപര്യന്തം ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ജാമ്യം

ന്യൂഡൽഹി: അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ മഹാരാഷ്ട്രയിലെ സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ധാബോൽക്കറെ വധിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് ജാമ്യം നൽകി ബോംബെ ഹൈക്കോടതി. ഹിന്ദുത്വ തീവ്രവാദ സംഘടനാ പ്രവര്‍ത്തകൻ ശരദ് സലാസ‍്കറിനാണ് ജസ്‌റ്റിസുമാരായ അജയ് ഗഡ്കരി, രഞ്ജിത് സിൻഹ ഭോൺസലെ എന്നിവരുടെ ബെഞ്ച് ജാമ്യം നൽകിയത്.
പ്രത്യേക കോടതി 2024ൽ സചിന്ദ് അണ്ഡുരെ, ശരദ് സലാസ്‌കർ എന്നിവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിൽ തീരുമാനം ആകും വരെ ജാമ്യം വേണമെന്നായിരുന്നു സലാസ്‌കറിന്റെ ആവശ്യം. പുണെയിൽ 2013 ആഗസ്‌ത് 20നാണ് ധാബോൽക്കറിനെ വെടിവച്ചുകൊന്നത്.










0 comments