ad
Deshabhimani

ഫെഡറലിസം അപകടത്തില്‍ : ഡി രാജ

d raja on Federalism
വെബ് ഡെസ്ക്

Published on Sep 30, 2025, 03:36 AM | 1 min read


ന്യൂഡൽഹി

ഇന്ത്യയിലെ ഫെഡറലിസം അപകടത്തിലാണെന്നും ലഡാക് അതിന്‌ ഉദാഹരണമാണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. മോദി സർക്കാർ കോർപ്പറേറ്റ്‌ അനുകൂല സാന്പത്തിക നയങ്ങളാണ് നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെടുകയാണ്‌. വോട്ടർമാർക്ക്‌ വോട്ടവകാശം നഷ്‌ടപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചണ്ഡിഗഡിൽ സിപിഐ 25–ാം പാർടി കോൺഗ്രസിൽ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രാജ.


കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ കുറിച്ച്‌ മികച്ച അഭിപ്രായമാണ്‌ പാർടി കോൺഗ്രസിലുണ്ടായത്‌. കേരളത്തിലെ സർക്കാരിനെ രാജ്യം മാതൃകയാക്കേണ്ടതാണ്‌. മാവോയിസ്റ്റുകൾക്ക്‌ ധാർമിക പിന്തുണ നൽകുന്നത്‌ ഇടതുപക്ഷ പാർടികളാണെന്ന്‌ ആരോപിക്കുന്ന അമിത്‌ ഷാ എത്‌ തരത്തിലുള്ളതാണ്‌ ആ പിന്തുണയെന്ന്‌ വ്യക്തമാക്കണം. മാവോയിസ്റ്റുകൾ ചർച്ചയ്‌ക്ക്‌ തയ്യാറായിട്ടും വഴങ്ങാതെ കേന്ദ്രം അവരെ വേട്ടയാടുകയാണെന്നും രാജ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home