ad
Deshabhimani

ബംഗളൂരുവിൽ പട്ടാപ്പകൽ സിലിണ്ടർ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

gas

സിലിണ്ടറുകൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Mar 21, 2026, 03:43 PM | 1 min read

ബംഗളൂരു: രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനിടെ ബംഗളൂരുവിൽ എൽപിജി സിലിണ്ടറുകൾ മോഷണം പോയി. വ്യാഴാഴ്ച ബേഗൂരിന് സമീപമുള്ള വീട്ടിൽ നിന്നും സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് സിലിണ്ടറുകളുമായി കടന്നു കളഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സ്കൂട്ടറിലെത്തിയ രണ്ട് പേരാണ് മോഷണത്തിന് പിന്നിൽ.


ഒരാൾ സ്കൂട്ടർ പുറത്ത് നിർത്തി കാവൽ നിന്നപ്പോൾ, ഹെൽമെറ്റ് ധരിച്ച രണ്ടാമൻ വീടിനുള്ളിലേക്ക് കയറി മിനിറ്റുകൾക്കുള്ളിൽ രണ്ട് സിലിണ്ടറുകളുമായി പുറത്തുവന്നു. തുടർന്ന് ഇരുവരും സ്കൂട്ടറിൽ വേഗത്തിൽ രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്ത് ഉഗാദി ആഘോഷത്തിനിടെയാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.


എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കൂടുതൽ പേരും ഇൻഡക്ഷൻ കുക്കറിനെയാണ് ആശ്രയിക്കുന്നത്. യുദ്ധം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻഡക്ഷൻ കുക്കറിന്‍റെ സ്റ്റോക്ക് തീർന്നു തുടങ്ങിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home