ad
Deshabhimani

കടത്തിക്കൊണ്ടുവന്ന 61 ഡിസൈനർ പേനകൾ കസ്റ്റംസ് പിടിച്ചെടുത്തു

pen seized customs ahmmedabad
വെബ് ഡെസ്ക്

Published on Apr 27, 2026, 06:38 AM | 1 min read

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാനത്താവളത്തിൽ ഒരു അപൂർവ കള്ളക്കടത്ത് കസ്റ്റംസ് പിടികൂടി. സാധാരണ സ്വർണവും മയക്കുമരുന്നും ഒക്കെ പിടികൂടുന്ന വാർത്തകളാണ് നാം കേൾക്കാറുള്ളത്. എന്നാൽ ഇത്തവണ കുറച്ച് വ്യത്യസ്തമാണ്. പിടികൂടിയത് വിലപിടിപ്പുള്ള കുറച്ച് പേനകളാണ്.


സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 61 പ്രീമിയം ഡിസൈനർ പേനകളാണ് കസ്റ്റംസ് പിടികൂടിയത്. ഓരോ പേനയ്ക്കും 40,000 മുതൽ 50,000 രൂപ വരെ വിലവരും. ആകെ ഏകദേശം 30 ലക്ഷം രൂപയുടെ പേനകൾ പിടിച്ചെടുത്തതായാണ് കണക്കാക്കുന്നത്.


ജപ്പാനിൽ നിന്ന് വിയറ്റ്നാം (ഹോ ചി മിൻ സിറ്റി) വഴി വിയറ്റ്ജെറ്റ് (VJ 1805) വിമാനത്തിൽ അഹമ്മദാബാദിലെത്തിയ യാത്രക്കാരനിൽ നിന്നാണ് പേനകൾ കണ്ടെടുത്തത്. പതിവ് പരിശോധനയ്ക്കിടെ യാത്രക്കാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ബാഗേജ് സ്കാനിംഗിന് വിധേയമാക്കിയപ്പോഴാണ് പേനകൾ കണ്ടെത്തിയത്.


ലഗേജിനുള്ളിൽ വളരെ ശ്രദ്ധാപൂർവ്വം ഒളിപ്പിച്ച നിലയിലായിരുന്നു പേനകൾ. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്താൻ ശ്രമിച്ചതിനാൽ 1962-ലെ കസ്റ്റംസ് ആക്ട് പ്രകാരം ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി. ഈ പേനകൾ വ്യക്തിഗത ഉപയോഗത്തിനാണോ അതോ വലിയ ഏതെങ്കിലും കള്ളക്കടത്ത് സംഘത്തിന് വേണ്ടിയാണോ കൊണ്ടുവന്നതെന്ന് അധികൃതർ അന്വേഷിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home