ad
Deshabhimani

മേഘാലയയിൽ സംഘർഷം; ഗാരോ ഹിൽസിൽ നിരോധനാജ്ഞ,ഇന്റർനെറ്റ് റദ്ദാക്കി

Meghalaya, West Garo Hills
വെബ് ഡെസ്ക്

Published on Mar 10, 2026, 12:53 PM | 1 min read

തുറ: മേഘാലയയിൽ സ്വയംഭരണ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വെസ്റ്റ് ഗാരോ ഹിൽസിൽ വ്യാപക അക്രമം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി മാർച്ച് 10മുതൽ 24മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തുകയും 48മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തു.


ഏപ്രിൽ 10-ന് നടക്കാനിരിക്കുന്ന ഗാരോ ഹിൽസ് സ്വയംഭരണ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നിർബന്ധമായും വാലിഡ് ആയ പട്ടികവർഗ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ നിബന്ധനയാണ് പ്രതിഷേധത്തിന് കാരണമായത്. തിങ്കളാഴ്ച വൈകുന്നേരം ചിബിനാങ് മേഖലയിൽ പ്രതിഷേധക്കാർ നിരവധി കടകൾ അടിച്ചുതകർക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തു.


അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സി ആർ പി എഫിനെയും സംസ്ഥാന പോലീസിനെയും വൻതോതിൽ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.


നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനമായ തിങ്കളാഴ്ച ആരും പത്രിക സമർപ്പിച്ചിട്ടില്ല.രാഷ്ട്രീയ പാർട്ടികൾ ഫോമുകൾ കൈപ്പറ്റിയെങ്കിലും അക്രമസാഹചര്യം നിലനിൽക്കുന്നതിനാൽ നടപടികൾ മന്ദഗതിയിലാണ്.മാർച്ച് 16വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home