ജാർഖണ്ഡിൽ ഐഇഡി സ്ഫോടനം; സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

റാഞ്ചി : ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിൽ നടന്ന ഐഇഡി സ്ഫോടനങ്ങളിൽ പരിക്കേറ്റ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ മരിച്ചു. സ്ഫോടനത്തിൽ പരിക്കേറ്റ ഒരു ഇൻസ്പെക്ടറും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. അസം സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കറാണ് കൊല്ലപ്പെട്ടത്. റൂർക്കേലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളി വൈകിട്ട് ജറൈകേല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സാരന്ദ വനത്തിലെ ബാബുദിഹ് പ്രദേശത്ത് ഉണ്ടായ സ്ഫോടനത്തിലാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സംഭവത്തോടെ ജാർഖണ്ഡ് പൊലീസ് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി.
സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി സെൻട്രൽ റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) 12 ബറ്റാലിയനുകളെയും ജാർഖണ്ഡ് ആംഡ് പൊലീസ് (ജെഎപി), ഇന്ത്യ റിസർവ് ബറ്റാലിയൻ (ഐആർബി) എന്നിവയുടെ 20 ഗ്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഇൻസ്പെക്ടർ ജനറൽ (ഓപ്പറേഷൻസ്) മൈക്കൽ രാജ് പറഞ്ഞു.










0 comments