പേരക്കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മുത്തച്ഛൻ പിടിയിൽ

എ ഐ പ്രതീകാത്മക ചിത്രം
അഗർത്തല: പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛൻ അറസ്റ്റിൽ. 70കാരനായ പ്രാൻബല്ലഭ് ദാസിനെ ശനിയാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം.
ഏപ്രിൽ 30നാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്.
മുത്തച്ഛന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സോണാമുര പൊലീസ് അറിയിച്ചു. ബാംഗ്ലൂരിലെ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്തിരുന്ന പിതാവ് മകളുടെ മരണവാർത്ത അറിഞ്ഞാണ് നാട്ടിലെത്തിയത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്നും അതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.










0 comments