print edition ബംഗാളിൽ വിപുലീകൃത സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി

ഗോപി
Published on Aug 30, 2026, 01:30 AM | 1 min read
കൊൽക്കത്ത: സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാനകമ്മിറ്റി വിപുലീകൃത യോഗം തുടങ്ങി. നാദിയ ജില്ലയിലെ കല്യാണിയിൽ ഋതിക്ക് സദനിലെ സീതാറാം യെച്ചൂരി– ബുദ്ധദേവ് ഭട്ടാചാര്യ നഗറിൽ ജനറൽസെക്രട്ടറി എം എ ബേബി ഉദ്‌ഘാടനംചെയ്‌തു. ബിജെപി ഉയർത്തുന്ന രാഷ്ട്രീയവും വർഗീയവുമായ വെല്ലുവിളി നേരിടാൻ പാർടിയെ ആശയപരവും സംഘടനാപരവുമായി കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം റിപ്പോർട്ട് അവതരിപ്പിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ മറിയം ധാവ്‌ളെ, നിലോൽപൽ ബസു, രാമചന്ദ്ര ഡോം, ശ്രീദീപ് ഭട്ടാചാര്യ, തപൻ സെൻ എന്നിവരും മുതിർന്ന നേതാക്കളായ ബൃന്ദ കാരാട്ട്, സൂര്യകാന്ത മിശ്ര എന്നിവർ പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങൾക്കു പുറമെ ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, ബഹുജന സംഘടനാ സംസ്ഥാന ഭാരവാഹികൾ എന്നിവരുൾപ്പടെ 350 പ്രതിനിധികളാണുള്ളത്. യോഗം പൊതുസമ്മേളന ത്തോടെ ഞായറാഴ്‌ച സമാപിക്കും.










0 comments