ad
Deshabhimani

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐ എം സ്ഥാനാർഥികളായി

cpim flag
വെബ് ഡെസ്ക്

Published on Mar 31, 2026, 07:46 PM | 1 min read

ചെന്നെ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ എം മത്സരിക്കുന്ന അഞ്ച്‌ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ്‌ സ്ഥാനാർഥികളെ തീരുമാനിച്ചത്‌. ഡിഎംകെ നേതൃത്വത്തിലുള്ള പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ്‌ സിപിഐ എം മത്സരിക്കുന്നത്‌.





പഴനിയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എൻ പാണ്ടി, ഗന്ധർവക്കോട്ടൈയിൽ സംസ്ഥാന കമ്മിറ്റി അംഗം എം ചിന്നദുരൈ, പത്മനാഭപുരത്ത്‌ കന്യാകുമാരി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ ചെല്ലസ്വാമി, തിരുവൊറ്റിയൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ സുന്ദരരാജൻ, കീഴ്‌വേലൂരിൽ നാഗപട്ടണം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം ടി ലത എന്നിവരാണ്‌ ജനവിധി തേടുക.


യോഗത്തിൽ പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ കെ ബാലകൃഷ്‌ണൻ, യു വാസുകി, സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി സമ്പത്ത്, കെ ബാലഭാരതി, കേന്ദ്ര കൺട്രോൾ കമീഷൻ ചെയർമാൻ ജി രാമകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ഗന്ധർവക്കോട്ടൈയും കീഴ്‌വേലൂരും സിപിഐ എമ്മിന്റെ സിറ്റിങ് സീറ്റാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home