print edition എംസിഡി ആസ്ഥാനത്തേക്ക് സിപിഐ എം മാർച്ച്

ന്യൂഡൽഹി: സത്യനികേതനിൽ പിജി ഹോസ്റ്റൽ ഇടിഞ്ഞുണ്ടായ ദുരന്തത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഡൽഹി മുനിസിപ്പൽ കോർപറേഷൻ ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു. രാജ്യസഭാംഗം വി ശിവദാസൻ, സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറി അനുരാഗ് സക്‌സേന തുടങ്ങിയവർ സംസാരിച്ചു. ഡൽഹിയിൽ ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാർ പൂർണ പരാജയമാണെന്ന് നേതാക്കൾ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, ഡൽഹിയിൽ ആവശ്യത്തിന് ഹോസ്റ്റൽ മുറികൾ ഒരുക്കുക, സത്യനികേതൻ അടക്കം കുട്ടികൾ കൂടുതലായി താമസിക്കുന്നയിടങ്ങളിൽ കെട്ടിടങ്ങളുടെ സുരക്ഷാപരിശോധന നടത്തുക തുടങ്ങിയ ആവശ്യങ്ങൾ സിപിഐ എം മുന്നോട്ടുവെച്ചു.








0 comments