print edition ഉത്തരാഖണ്ഡിലെ വർഗീയ ആക്രമണം ; കശ്‌മീർ വിദ്യാർഥികൾക്ക് സാന്ത്വനവുമായി സിപിഐ എം നേതാക്കൾ

ഉത്തരാഖണ്ഡില്‍ ആക്രമണത്തിനിരയായ കശ്‌മീരി വിദ്യാർഥിയെ ആശ്വസിപ്പിക്കുന്ന സിപിഐ എം പിബി അംഗം വിജൂ കൃഷ്‌ണന്‍
ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ വർഗീയ ആക്രമണത്തിനിരയായ കശ്‌മീരി വിദ്യാർഥികൾക്ക് സാന്ത്വനവുമായി സിപിഐ എം പ്രതിനിധി സംഘം. പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘം മർദനമേറ്റ സഹോദരങ്ങളായ തബീഷ് അഹമ്മദ് ഗനി, ഡാനിഷ് അഹമ്മദ് ഗനി എന്നിവരെ സന്ദർശിച്ചു. ഉത്തരാഖണ്ഡ് സംസ്ഥാന സെക്രട്ടറി രാജേന്ദ്ര പുരോഹിത്, നതിൻ മലേതാ, കമറുദ്ദീൻ, പുരുഷോത്തം ബദോനി എന്നിവരും ഒപ്പമുണ്ടായിരുന്നു. കുപ്‌വാര സ്വദേശികളായ പട്ടിക വർഗ വിഭാഗക്കാരായ വിദ്യാർഥികൾ അവധിക്കാലത്ത് ഉപജീവനത്തിനായി ഷോൾ വിൽക്കാനാണ് ഡെറാഡൂണിലെത്തിയത്.
തീവ്രഹിന്ദുത്വ വാദികളുടെ ആക്രമണത്തിൽ തബീഷിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു. ഡാനിഷിന്റെ കൈ ഒടിഞ്ഞു. ഇവരുടെ കൈയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. സംസ്ഥാനത്തെ ബിജെപി സർക്കാർ ഇതുവരെ ഒരു നടപടിയുമെടുത്തില്ല. സഹോദരങ്ങൾക്ക് എല്ലാ തരത്തിലുള്ള സഹായവും ലഭ്യമാക്കണമെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു. ഇടപെടൽ ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ രാഷ്‌ട്രപതിക്ക് കത്തയച്ചു.










0 comments