ad
Deshabhimani

print edition ഡിഎംകെ സഖ്യത്തിൽ സിപിഐ എം തുടരും: പി ഷൺമുഖം

DMK CPIM

തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിപിഐ എമ്മിലെ ആർ ചെല്ലസ്വാമി, ടി ലത എന്നിവർ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ് എന്നിവർക്കൊപ്പം എം കെ സ്റ്റാലിനെ സന്ദർശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on May 07, 2026, 02:02 AM | 1 min read

ചെന്നൈ: ഡിഎംകെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ സിപിഐ എം തുടരുമെന്ന് പാര്‍ടി തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം അറിയിച്ചു. മതനിരപേക്ഷ ശക്തികളുടെ ഐക്യം രാജ്യത്ത് നിലനിൽക്കേണ്ടതുണ്ട്.


കേന്ദ്രത്തിൽ ബിജെപി ഭരണം തുടരുന്ന സാഹചര്യത്തിൽ മതനിരപേക്ഷ ശക്തികളുടെ ഒരുമ അനിവാര്യമാണ്. അത് സംരക്ഷിക്കാന്‍ സിപിഐ എം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ വസതിയിൽ എത്തി അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കനകരാജ്, തെരഞ്ഞെടുപ്പിൽ വിജയിച്ച ആർ ചെല്ലസ്വാമി (പത്മനാഭപുരം), ടി ലത (കീഴ് വേലൂര്‍) എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home