ad
Deshabhimani

ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രയാണത്തിന് നേതൃത്വം നൽകിയ പാർടി; സിപിസിയുടെ 105-ാം വാർഷികത്തിൽ അഭിവാദ്യമർപ്പിച്ച് സിപിഐ എം

Chinese Communist Party (CPC)
വെബ് ഡെസ്ക്

Published on Jul 01, 2026, 11:30 AM | 1 min read

ന്യൂഡൽഹി: 105-ാം സ്ഥാപകദിനം ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടി (സിപിസി)ക്ക് അഭിവാദ്യമർപ്പിച്ച് സിപിഐ എം. കഴിഞ്ഞ 105 വർഷത്തെ യാത്രയിൽ, അസാധാരണമായ പരിവർത്തനങ്ങളിലൂടെ ചൈനീസ് ജനതയെ നയിക്കുന്നതിൽ ദീർഘവീക്ഷണവും കരുത്തും അർപ്പണബോധവുമാണ് സിപിസി പ്രകടിപ്പിച്ചതെന്ന് സിപിഐ എം ആശംസാസന്ദേശത്തിൽ കുറിച്ചു.


1921ൽ സ്ഥാപിതമായതുമുതൽ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്രയാണത്തിനാണ് സിപിസി നേതൃത്വം നൽകിയത്. ഒരു കാലത്ത് അർദ്ധ-ഫ്യൂഡൽ, അർദ്ധ-കൊളോണിയൽ അവസ്ഥയിലായിരുന്ന, ദാരിദ്ര്യവും വിഭജനവും അനുഭവിച്ചിരുന്ന ഒരു രാജ്യത്തെ ദുരിതങ്ങളെയെല്ലാം മറികടക്കാൻ പാർടി സഹായിച്ചു. കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയതിലൂടെ സാമ്പത്തിക വികസനം, സാങ്കേതിക നവീകരണം, ദാരിദ്ര്യ നിർമാർജനം എന്നിവയിൽ ഇന്ന് ചൈന ഒരു ആഗോള ശക്തിയായി മാറിയിരിക്കുന്നു. ഇത് മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.


സിപിസിയുടെ നേതൃത്വത്തിൽ ചൈന അവിടുത്തെ സവിശേഷമായ സാഹചര്യങ്ങളിൽ ഊന്നിക്കൊണ്ട് സോഷ്യലിസ്റ്റ് നിർമാണത്തിന്റെ പാതയാണ് പിന്തുടർന്നത്. അശാന്തി നിറഞ്ഞ ഇന്നത്തെ അന്താരാഷ്ട്ര അന്തരീക്ഷത്തിൽ ഈ നേട്ടങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. വരാനിരിക്കുന്ന അടുത്ത നൂറ്റാണ്ട് പാർടിക്കും ചൈനീസ് ജനതയ്ക്കും ലോകത്തിനും ഇതിലും വലിയ നേട്ടങ്ങൾ സമ്മാനിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നും സിപിഐ എം സന്ദേശത്തിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home