ad
Deshabhimani

സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം ആരംഭിച്ചു

CPIM Central Committee Meeting.jpg
വെബ് ഡെസ്ക്

Published on May 22, 2026, 03:04 PM | 1 min read

ന്യൂഡൽഹി: സിപിഐ എം കേന്ദ്രകമ്മിറ്റിയുടെ മൂന്നുദിവസത്തെ യോഗം സുർജിത്ത്‌ ഭവനിൽ ആരംഭിച്ചു. പോളിറ്റ് ബ്യൂറോ അംഗം ബി വി രാഘവലുവു അധ്യക്ഷനായി. മെയ് 24ന് യോഗം സമാപിക്കും.


സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച്‌ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനത്തിലേക്കും കേന്ദ്രകമ്മിറ്റി കടക്കും. ജനകീയ വിഷയങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഐഎം സംഘടിപ്പിച്ച ജൻ ആക്രോശ്‌ ജാഥകളും ഇതിന്റെ തുടർച്ചയായി ഡൽഹി രാംലീല മൈതാനത്ത്‌ പതിനായിരങ്ങൾ പങ്കെടുത്തുള്ള ജൻആക്രോശ്‌ റാലിയ്‌ക്കും ശേഷമുള്ള ആദ്യ യോഗമെന്ന നിലയിൽ ജാഥകളും റാലിയും വിലയിരുത്തിയുള്ള റിപ്പോർട്ട്‌ പരിഗണിക്കും.


ഫെബ്രുവരി 12ന്‌ കേന്ദ്ര ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക്‌, രാജ്യതലസ്ഥാന മേഖലയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിൽ സമീപകാലത്തുണ്ടായ തൊഴിലാളി സമരങ്ങൾ എന്നിവയും ചർച്ച ചെയ്യും. വിദ്യാർത്ഥി മുന്നണിയെ സംബന്ധിച്ച രേഖയും കമ്മിറ്റിയുടെ പരിഗണനയ്‌ക്ക്‌ വരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home