ad
Deshabhimani

print edition നീറ്റ്‌ ചോദ്യചോർച്ചയ്‌ക്ക്‌ പിന്നിൽ ബിജെപി നേതാക്കൾ

NEET UG LEAK
വെബ് ഡെസ്ക്

Published on May 26, 2026, 01:21 AM | 1 min read

ന്യൂഡൽഹി: നീറ്റ്‌ ചോദ്യചോർച്ചയ്‌ക്ക്‌ പിന്നിൽ ബിജെപി നേതാക്കളാണെന്നത്‌ വ്യക്തമെന്ന്‌ സിപിഐ എം. കേന്ദ്ര സർക്കാർ എൻടിഎയെ പരീക്ഷ നടത്താൻ ഏൽപ്പിച്ചശേഷം ആദ്യമായല്ല ചോദ്യംചോരുന്നത്.


ഉടനടി എൻടിഎയെ പിരിച്ചുവിടണം. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക്‌ ചുമതല കൈമാറി പരീക്ഷകൾ വികേന്ദ്രീകൃതമായി നടത്തണം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും ശിക്ഷിക്കണം. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി കൈക്കൊള്ളണം.


സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ്‌ പരീക്ഷാ മ‍‍ൂല്യനിർണയത്തിലെ അപാകത മറ്റൊരു വീഴ്‌ചയാണ്‌ തുറന്നുകാട്ടുന്നത്‌. വിദ്യാർഥികളോടും അവരുടെ ഭാവിയോടും കേന്ദ്ര സർക്കാർ തീർത്തും നിസ്സംഗത പുലർത്തുകയാണ്‌. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home