print edition പ്രയോഗിച്ചത് ഫാസിസ്റ്റ് രീതി: സിപിഐ

ന്യൂഡൽഹി : ഇടതുപക്ഷസംഘടനകളും സിജെപിയും ആഹ്വാനം ചെയ്ത പ്രതിഷേധത്തെ നേരിടാൻ മോദി സർക്കാർ പ്രയോഗിച്ചത് ഫാസിസ്റ്റ് രീതിയെന്ന് സിപിഐ. പ്രതിഷേധങ്ങളെ നേരിടാൻ ഡൽഹിയെ സൈനികതാവളമാക്കി മാറ്റി. ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തൽ നടപടി രാജ്യത്തിന് നാണക്കേടുണ്ടാക്കും. സുർജിത്ത് ഭവനിൽ ദേശീയ സെക്രട്ടറിയറ്റ്‌അംഗം പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള എഴുപതോളം പ്രവർത്തകർ ഒത്തുചേർന്നു. ഗോൾ ഡാക് ഖാനയിൽ എഐഎസ്‌എഫ് അഖിലേന്ത്യാ പ്രസിഡന്റ് വിരാജ് ദേവാങ്കിന്റെയും ബി ഡി മാർഗിൽ പി സന്തോഷ് കുമാർ എംപിയുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു. ഗ്യാനേഷ് കുമാറിനെതിരെപ്രക്ഷോഭം ശക്തമാകുമെന്നും സിപിഐ ദേശീയ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
വെല്ലുവിളി ജനാധിപത്യത്തിന് നേരെ: ബിനോയ് വിശ്വം
തിരുവനന്തപുരം : വോട്ട് മോഷ്ടാവ് ഗ്യാനേഷ് കുമാറിനെ രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ മോദി-–അമിത്ഷാ സര്‍ക്കാര്‍ ഡല്‍ഹിയെ യുദ്ധക്കളമാക്കി മാറ്റിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുന്‍പിന്‍ നോക്കാതെ എല്ലാത്തരം മര്‍ദ്ദനമുറകളും അഴിച്ചുവിടുന്നു. രാഷ്ട്രീയ നേതാക്കളെയും വിദ്യാര്‍ഥികളെയും യുവാക്കളെയും കൂട്ടംകൂട്ടമായി അറസ്റ്റ് ചെയ്യുന്നു. ഈ പോക്ക് ജനാധിപത്യത്തിനുനേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യവും വോട്ടവകാശവും പൗരാവകാശവും അടിച്ചമര്‍ത്താന്‍ ഈ രാജ്യം ആരെയും സമ്മതിക്കില്ല. ബിജെപി സര്‍ക്കാര്‍ കൈക്കൊള്ളുന്ന മര്‍ദ്ദനമുറകള്‍ക്കെതിരെ യോജിക്കാവുന്ന എല്ലാവരുമായും ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ അറിയിച്ചു.









0 comments