print edition ത്രിപുരയിൽ ഗോരക്ഷാഗുണ്ടകള്‍ കർഷകനെ കൊലപ്പെടുത്തി

ന്യൂഡൽഹി: ത്രിപുരയിൽ കർഷകനും അഖിലേന്ത്യാ കിസാൻസഭാ പ്രവർത്തകനുമായ ജലീൽ റഹ്‌മാനെ (40) ഗോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തി. ഖൊവായ് ജില്ലയിലെ ഘീലാതാലി ഗ്രാമത്തിൽ സെപ്‌തംബർ രണ്ടിനാണ് സംഭവം. അടുത്ത ഗ്രാമത്തിൽ കന്നുകാലികളെ വാങ്ങാന്‍ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇരുന്പുവടികളമായെത്തിയ സംഘപരിവാറുകാർ ജലീലിനെ ക്രൂരമായി ആക്രമിക്കുകയും കൈവശമുണ്ടായിരുന്ന 70,000 രൂപ കവരുകയും കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തു. ജലീൽ ഫോ ൺ ചെയ്‌തതിനെ തുടർന്ന് ഭാര്യ ലിഫുഫ സ്ഥലത്തെത്തുന്പോൾ ചോരവാർന്ന നിലയിൽ ജലീ ൽ നിലത്ത് കിടക്കുകയായിരുന്നു. ലിഫുഫയെയും പിതാവ് റാഷിദ് മിയയേയും ഇരുന്പുവടിയും ലാത്തിയുമുപയോഗിച്ച് സംഘപരിവാറുകാർ ആക്രമിച്ചു.
അക്രമികളായ മൂന്നുപേരെ ലിഫുഫ തിരിച്ചറിഞ്ഞു. പ്രസൻജീത് മജുംദാർ, ദിലീപ് ദാസ്, അജിത്ത് ദേബ്‌നാഥ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ അഖിലേന്ത്യാ കിസാൻ സഭ പ്രതിഷേധിച്ചു. ത്രിപുരയിൽ കർഷകർക്കും സിപിഐ എം പ്രവർത്തകർക്കും നേരെ സംഘപരിവാർ നിരന്തരം ആക്രമണം നടത്തുകയാണ്. ജലീലിനെ കൊലപ്പെടുത്തിയവർക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കുടുംബത്തിന് ഒരുകോടി നഷ്ടപരിഹാരം നൽകണമെന്നും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്ര കമ്മിറ്റി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments