ad
Deshabhimani

ക്ലാസ് മുറിയിൽ ചാണകം തേച്ച പ്രിൻസിപ്പലിന്റെ റൂമിൽ വിദ്യാർഥികൾ ചാണകം തേച്ചു; പ്രതിഷേധം

DUSU
വെബ് ഡെസ്ക്

Published on Apr 16, 2025, 10:43 AM | 1 min read

ന്യൂഡൽഹി: ക്ലാസ് മുറിയുടെ ചുമരിൽ ചാണകം മെഴുകിയ കോളേജ് പ്രിൻസിപ്പലിന്റെ റൂമിൽ ചാണം തേച്ച് വിദ്യാർഥി പ്രതിഷേധം. ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ലക്ഷ്മിബായ് കോളേജ് പ്രിൻസിപ്പലായ പ്രത്യുഷ് വത്സല കഴിഞ്ഞ ദിവസമാണ് ക്ലാസ് മുറി മുഴുവൻ ചാണകം മെഴുകിയത്. പുതിയ ​ഗവേഷണത്തിന്റെ ഭാ​ഗമായാണ് ഇതെന്നും ചൂടിനെ പ്രതിരോധിക്കാനാണെന്നുമാണ് അധ്യാപികയുടെ വാദം. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ പ്രിൻസിപ്പൽ ഓഫിസിന്റെ ചുമരിൽ ചാണകം പുരട്ടിയത്.




ഡിയുഎസ്‌യു പ്രസിഡന്റ് റോണക് ഖത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. എ സി നീക്കം ചെയ്ത് പ്രിൻസിപ്പലിന്റെ മുറിയിൽ ഇനി മുതൽ ചാണകം തേച്ചാൽ മതി. ഗവേഷണം നടത്തണമെങ്കിൽ സ്വന്തം വീട്ടിൽ ചെയ്യണമെന്നും അല്ലാതെ ക്ലാസ് മുറിയിൽ അല്ലെന്നും വിദ്യാർഥികൾ പറഞ്ഞു.


ക്ലാസ് മുറയിയൽ ചാണം തേക്കുന്ന വീഡിയോ അധ്യാപിക തന്നെയാണ് സമൂഹമാധ്യമങ്ങളി‍ൽ പങ്കുവച്ചത്. കസേരയിൽ കയറി നിന്നുകൊണ്ട് ഭിത്തി മുഴുവൻ ചാണകം തേക്കുന്ന അധ്യാപികയേയും സഹായിക്കുന്ന സ്റ്റാഫുകളെയും ചിത്രത്തിൽ കാണാം. പരമ്പരാ​ഗത ഇന്ത്യൻ രീതികളിലൂടെ ചൂടിനെ പ്രതിരോധിക്കാനുള്ള ​ഗവേഷണത്തിന്റെ ഭാ​ഗമാണ് നടപടിയെന്ന് പ്രിൻസിപ്പൽ പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home