തെലങ്കാനയിലും ആന്ധ്രയിലും കോവിഡ് കേസുകൾ വർധിക്കുന്നു; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ്

ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രയിലും കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി, വിശാഖപട്ടണം ജില്ലകളിൽ നിന്ന് മൂന്ന് കേസുകൾ വീതം റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആക്ടീവ് കേസുകളുടെ എണ്ണം 32 ആയി ഉയർന്നു.
കോവിഡ് ബാധിച്ച് ഇതുവരെ നാല് പേർ മരിച്ചതായാണ് വിവരം. തെലങ്കാനയിൽ കേസുകളുണ്ടെങ്കിലും വ്യാപനമില്ല. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് തെലങ്കാനയിലെ പൊതുജനാരോഗ്യ , കുടുംബക്ഷേമ ഡയറക്ടർ ഡോ. ബി രവീന്ദർ നായിക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വകഭേതം ഏതെന്ന് കണ്ടെത്തുന്നതിനായി നടത്തിയ ജനിതക ശ്രേണീകരണത്തിൽ ഒമിക്രോൺ RF. 5 ന്റെ സാന്നിധ്യമുണ്ടായിരുന്നു. രോഗത്തെ പ്രതിരോധിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവശ്യ മെഡിക്കൽ മെഡിക്കൽ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.









0 comments