Deshabhimani

ഭർത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; യുവതിക്കും സുഹൃത്തിനും വധശിക്ഷ

court judgment
വെബ് ഡെസ്ക്

Published on Oct 17, 2026, 12:30 PM | 1 min read

മീററ്റ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിക്കും സുഹൃത്തിനും വധശിക്ഷ. മീററ്റിലാണ് സംഭവം. രവിതയും സഹൃത്ത് അമർദീപും ചേർന്നാണ് രവിതയുടെ ഭർത്താവായ അമിത് കശ്യപിനെ കൊലപ്പെടുത്തിയത്. ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, പാമ്പ് കടിച്ചാണ് മരണം എന്ന് വരുത്തിതീർക്കാനും ശ്രമം നടത്തി.


മൃതദേഹത്തിന് സമീപത്തേക്ക് ഒരു പാമ്പിനെ വലിച്ചെറിയുകയായിരുന്നു. എന്നാൽ പാമ്പിന്റെ വിഷപ്പല്ലുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും അതിന് വിഷമില്ലെന്നും പൊലീസ് കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതിയായ സ്ത്രീക്കും കൊല്ലപ്പെട്ടയാൾക്കും മൂന്ന് കുട്ടികളാണുള്ളത്. കുട്ടികളെ ജില്ലാ മജിസ്ട്രേറ്റ് സംരക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി.


മീററ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ സമാന കുറ്റകൃത്യത്തിന് വധശിക്ഷ ലഭിക്കുന്ന രണ്ടാമത്തെ ദമ്പതികളാണിത്. ഈ ആഴ്ച ആദ്യം, ഭർത്താവ് സൗരഭ് രജ്പുതിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്‌ക്കാൻ റസ്‌തോഗി, സാഹിൽ ശുക്ല എന്നിവർക്ക് മീററ്റിലെ ഒരു പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home