ad
Deshabhimani

യൂട്യൂബ് വീഡിയോ നോക്കി 500ന്റെ കള്ളനോട്ട് നിർമിച്ചു; ദമ്പതികൾ പിടിയിൽ

fake currency_couple_telangana
വെബ് ഡെസ്ക്

Published on Jun 17, 2026, 09:43 AM | 1 min read

ഹൈദരാബാദ്: യൂട്യൂബ് വീഡിയോ നോക്കി വ്യാജ 500 രൂപ നോട്ടുകൾ നിർമിച്ച് ഉപയോഗിച്ച ദമ്പതികൾ പിടിയിൽ. തെലങ്കാനയിലാണ് സംഭവം. രാജു എന്ന ബെസവാഡ രാജീവ് (38), ഭാര്യ ദുർഗം പവാനി (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളനോട്ടുകളും, പ്രിന്റർ സ്കാനർ, പേപ്പർ സ്റ്റോക്ക്, വ്യാജ 500 രൂപ നോട്ടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പാൽ വ്യാപാരിയായ അവുല കിരണിന് 500 രൂപയുടെ വ്യാജ നോട്ട് ലഭിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതോടെയാണ് ഈ റാക്കറ്റ് വെളിച്ചത്തുവന്നത്.


ഓൺലൈൻ വീഡിയോകളിലൂടെയാണ് പ്രതികൾ നോട്ട് നിർമിക്കാനുള്ള സാങ്കേതിക രീതികൾ ഇവർ മനസിലാക്കിയത്. ശേഷം ദമ്പതികൾ ചെറിയ തോതിൽ കള്ളനോട്ട് നിർമാണം ആരംഭിച്ചിരുന്നു. ഉയർന്ന നിലവാരമുള്ള ബോണ്ട് പേപ്പറിൽ വ്യാജനോട്ടുകൾ അച്ചടിച്ച്, കത്രിക, സ്റ്റീൽ റൂളറുകൾ എന്നിവ ഉപയോഗിച്ച് കറൻസി വലുപ്പത്തിൽ മുറിച്ചായിരുന്നു നിർമാണം. യഥാർഥ നോട്ടുകളുമായി സാമ്യം തോന്നുന്ന തരത്തിലേക്ക് രൂപമാറ്റം വരുത്തിയ ശേഷമാണ് നോട്ടുകൾ ഉപയോ​ഗിച്ചിരുന്നത്.


തിരക്കേറിയ കടകൾ, ആഴ്ചച്ചന്തകൾ, ഇടപാടുകൾ വേഗത്തിൽ നടക്കുന്ന സ്ഥലങ്ങൾ, കള്ളനോട്ടുകൾ പെട്ടെന്ന് കണ്ടെത്താൻ സാധ്യത കുറവുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളാണ് സംഘം പ്രത്യേകമായി ലക്ഷ്യമിട്ടത്. പ്രായമായ കടയുടമകളെയായിരുന്നു അവരുടെ പ്രധാന ലക്ഷ്യമെന്ന് നൽഗൊണ്ട ഡിഎസ്പി കെ ശിവറാം റെഡ്ഡി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home