ad
Deshabhimani

ആറുവയസുകാരിയെ കൊണ്ട് കാറോടിപ്പിച്ച് പൊലീസുകാരൻ: നിയമം പഠിപ്പിച്ച് നാട്ടുകാരും

Driving

Photo: X

വെബ് ഡെസ്ക്

Published on Jul 13, 2026, 08:02 PM | 1 min read

ഹൈദരാബാദ്: ആറുവയസുകാരിയെ കൊണ്ട് കാറോടിപ്പിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഹൈദരാബാദിലാണ് സംഭവം. പൂജാരി തിരുപ്പതി എന്ന സബ് ഇൻസ്‌പെക്ടറാണ് ആറുവയസുള്ള കൊച്ചുമകളെ കൊണ്ട് കാർ ഓടിപ്പിച്ചത്. തിരക്കേറിയ റോഡിലൂടെയായിരുന്നു പൊലീസുകാരന്റെ അതിരുവിട്ട ഡ്രൈവിങ് പരിശീലനം.


ഡ്രൈവിങ് സീറ്റിൽ കുട്ടിയും അടുത്ത സീറ്റിൽ പൊലീസുകാരനുമാണ് ഇരുന്നത്. തിരക്കേറിയ റോഡിൽ പതുക്കെ കാർ നീങ്ങിയതോടെ പിന്നിലുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെയായി. ഇതോടെ നാട്ടുകാർ ചോദ്യം ചെയ്ത് രം​ഗത്ത് വന്നു. നിയമലംഘനത്തിന്റെ ദൃശ്യങ്ങളും പകർത്തി. എന്നാൽ പ്രതിഷേധങ്ങളെ പൊലീസുകാരൻ മുഖവിലയ്ക്ക് എടുത്തില്ല.





ഒരു കൈകൊണ്ട് സ്റ്റിയറിങ് തിരിച്ച് കാറോടിക്കാൻ കുട്ടിയെ സഹായിക്കുന്നുമുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ കാർ തടഞ്ഞുനിർത്തുകയും ചെയ്തു. പൂജാരി തിരുപ്പതിയുടെ കൊച്ചുമകളായിരുന്നു ഡ്രൈവിങ് സീറ്റിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ എസ്‌ഐക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. പൊലീസുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home