ad
Deshabhimani

print edition കോൺഗ്രസ് വഞ്ചിച്ചു; ഇടതുപക്ഷത്തിന് നന്ദി: എം കെ സ്റ്റാലിൻ

MK Stalin.jpg
വെബ് ഡെസ്ക്

Published on May 10, 2026, 03:04 AM | 1 min read

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിനായി മറുകണ്ടം ചാടിയ കോൺഗ്രസിന്റെ വഞ്ചനയിൽ അതിരൂക്ഷ വിമർശവുമായി ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. സഖ്യത്തിൽനിന്ന് ജയിച്ച കോൺഗ്രസ് എംഎൽഎമാർ നന്ദിപറയാൻപോലും എത്തിയില്ല. ഒറ്റദിവസംകൊണ്ട് കോൺഗ്രസ് ഡിഎംകെ ബന്ധം ഉപേക്ഷിച്ചെന്നും പ്രതിസന്ധി ഘട്ടത്തിലും ഒപ്പംനിൽക്കുന്ന സിപിഐ എം, സിപിഐ ഉൾപ്പെടെയുള്ള മറ്റ് കക്ഷികൾക്ക് നന്ദി പറയുന്നതായും സ്റ്റാലിൻ സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു.


"ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങാൻ പാടില്ലെന്നാണ്‌ ഞാനെടുത്ത നിലപാട്. സങ്കീർണസാഹചര്യം ഒഴിവാക്കാൻ തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകുമെങ്കിലും ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിൽ തന്നെ തുടരുമെന്ന് മറ്റ്‌ സഖ്യകക്ഷികൾ പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നു.


തമിഴ്നാടിന്റെ അവകാശങ്ങൾക്കും ജനക്ഷേമത്തിനുമായി ഡിഎംകെ-യോടൊപ്പം ചേർന്ന് പോരാട്ടം തുടരുമെന്ന് കമ്യൂണിസ്റ്റ് നേതാക്കളായ പി ഷൺമുഖം, എം വീരപാണ്ഡ്യൻ, വിസികെ നേതാവ് തൊൽ തിരുമാവളവൻ എന്നിവർ പ്രഖ്യാപിച്ചത് അവരുടെ സൗഹൃദ മനോഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ആദർശങ്ങളിൽ ഉറച്ചുനിൽക്കുന്ന ഡിഎംകെയിൽ അവർക്കുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. ഒപ്പം നിൽക്കുന്ന മറ്റ്‌ ഘടകകക്ഷികൾക്കും നന്ദി പറയുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർ‍ത്തിക്കും'–സ്റ്റാലിൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home