ജനദ്രോഹം തുടരുന്നു; പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. വാണിജ്യ എൽപിജി സിലിണ്ടറിന് 9.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ 2,763 രൂപയും ഡൽഹിയിൽ 2,747.50 രൂപയാണ് വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.
വാണിജ്യ പാചകവാതകത്തിന്റെ തുടർച്ചയായ വിലവർധന ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറികൾ, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യോൽപ്പന്ന, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവയ്ക്ക് കനത്ത ആഘാതമാകും. നേരത്തെ തുടർച്ചയായ വിലവർധനവിന് പിന്നാലെ ഹോട്ടൽ ഉടമകൾ ഭക്ഷ്യവിഭവങ്ങൾക്ക് വില കൂട്ടിയിരുന്നു.










0 comments