നടുക്കുന്ന ലൈംഗികാതിക്രമം; കോയമ്പത്തൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ഒപ്പമുണ്ടായിരുന്ന യുവാവിനെ വെട്ടി

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 19കാരിയായ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവിനെ വാളുകൊണ്ട് വെട്ടിയശേഷമാണ് പെൺകുട്ടിയെ അതിക്രമത്തിനിരയാക്കിയത്. ഞായറാഴ്ച രാത്രി കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായിരുന്നു സംഭവം.
കാറിൽ യുവാവിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പെൺകുട്ടി. ബൈക്കിലെത്തിയ മൂന്നംഗ സംഘം കാറിന്റെ ഗ്ലാസ് തല്ലിത്തകർത്ത് അകത്തുകയറി പെൺകുട്ടിയെ പിടിച്ചിറക്കി. യുവാവിനെ വാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുപയോഗിച്ച് ക്രൂരമായി മർദിച്ചു. അടുത്തുള്ള ഒഴിഞ്ഞസ്ഥലത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അവശനിലയിൽ യുവാവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ നാല് മണിയോടെ പെൺകുട്ടിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർ വന്ന ബൈക്ക് മോഷ്ടിച്ചതാണോ എന്ന് സംശയമുണ്ട്. പൊലീസ് ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കി.










0 comments