ad
Deshabhimani

ഇഫ്താർ വിരുന്നിൽ ഹിന്ദു വിദ്യാർഥികൾ പങ്കെടുത്തു; ​കോളേജിൽ ശുദ്ധീകരണ ആചാരം നടത്തി വിഎച്ച്പി

Ifthar party

കോളേജില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന്(ഇടത്), കോളേജില്‍ പ്രതിഷേധവുമായി വിഎച്ച്പി പ്രവര്‍ത്തകര്‍(വലത്)

വെബ് ഡെസ്ക്

Published on Mar 17, 2026, 02:24 PM | 1 min read

ഭോപ്പാൽ: കോളേജ് ക്യാംപസിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ ഹിന്ദു വിദ്യാർഥിനികൾ പങ്കെടുത്തതിന് പിന്നാലെ കോളേജിൽ ശുദ്ധീകരണ കർമം നടത്തി വിഎച്ച്പി പ്രവർത്തകർ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആര്‍ ഡി മെമ്മോറിയല്‍ കോളേജിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വന്നതോടെയാണ് തീവ്ര ഹിന്ദുത്വവാദികൾ പ്രതിഷേധ പ്രകടനങ്ങളുമായി എത്തിയത്.


കോളേജിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ വിഎച്ച്പി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും ഹനുമാൻ ചാലിസ ചൊല്ലിയും പ്രതിഷേധം നടത്തി. കോളേജിൽ ഇസ്ലാമിക വത്കരണം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. കോളേജിനുള്ളിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിൽ നിഗൂഡമായ അജണ്ടയുണ്ടെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് കൺവീനർ ജിതേന്ദ്ര ചൌഹാന്റെ ആരോപണം.




അതേസമയം, കോളേജിനുള്ള ഇഫ്താർ വിരുന്ന് നടത്തിയതിനെ പിന്തുണച്ച് കോളേജ് അധികൃതർ രംഗത്ത് എത്തി. എല്ലാ വിശ്വാസത്തിലുമുള്ള ആഘോഷങ്ങൾ കാമ്പസിൽ നടത്താറുണ്ടെന്നും, മതമൈത്രി സംരക്ഷിക്കേണ്ടതിന് ഇത്തരം ആഘോഷങ്ങൾ അനിവാര്യമാണെന്നും കോളേജ് അധികൃതർ അറിയിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കാമ്പസിൽ ഹോളിയും വിപുലമായി ആഘോഷിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home