സാൻഫ്രാൻസിസ്കോ- മുംബൈ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ; ക്ഷമാപണവുമായി എയർലൈൻ

മുംബൈ : സാൻഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിൽ പാറ്റ. പരാതിയെ തുടർന്ന് യാത്രക്കാർക്ക് സീറ്റ് മാറ്റി നൽകി. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനമായ എഐ180 ലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ പാറ്റകളുണ്ടെന്ന് പരാതിപ്പെട്ടതായും തുടർന്ന് അവരുടെ സീറ്റുകൾ മാറ്റി നൽകിയതായും എയർ ഇന്ത്യ അറിയിച്ചു.
സംഭവം അറിഞ്ഞപ്പോൾ തന്നെ ഗ്രൗണ്ട് ക്രൂ വിമാനം വൃത്തിയാക്കി. സംഭവത്തിന്റെ കാരണം കണ്ടെത്തി ആവർത്തിക്കാതിരിക്കാൻ വിശദമായ അന്വേഷണം നടത്തുമെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിന് എയർ ഇന്ത്യ ക്ഷമാപണം നടത്തുകയും ചെയ്തു.










0 comments