ad
Deshabhimani

ബംഗളൂരുവിൽ ലഹരിവേട്ട: 24 കോടിയുടെ കൊക്കെയ്നുമായി വിദേശ വനിത പിടിയിൽ

drugs
വെബ് ഡെസ്ക്

Published on Feb 19, 2026, 09:08 PM | 1 min read

ബം​ഗളൂരൂ : കർണാടകത്തിൽ വൻ ലഹരിവേട്ട. 24 കോടി രൂപ വിലമതിക്കുന്ന 4.7 കിലോ​ഗ്രാം കൊക്കെയ്നുമായി വിദേശവനിത കെംപഗൗഡ വിമാനത്താവളത്തിൽ പിടിയിലായി. 17നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ബ്രസീലിയൻ വനിതയെ പിടികൂടിയത്. ഇവരുടെ വസ്ത്രങ്ങൾ അടക്കം കൊക്കെയ്നിൽ മുക്കിയിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു.


സാവോ പോളോയിൽ നിന്ന് ദോഹയിലേക്കും ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്കും എത്തിയ യാത്രക്കാരി മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ബംഗളൂരു യൂണിറ്റിന് പ്രാഥമിക വിവരം ലഭിച്ചിരുന്നു. വിവരമനുസരിച്ച്, വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ പൊലീസ് യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. തുടർന്ന് എൻസിബി സംഘം യുവതിയുടെ ബാഗേജ് പരിശോധിച്ചു.


വലിയ ബാ​ഗിന്റെ ഉള്ളിൽ നാല് ഹാൻഡ്‌ബാഗുകൾ ഉദ്യോ​ഗസ്ഥർ കണ്ടെത്തി. അറകളിൽ കൊക്കെയ്ൻ കലർത്തിയ വസ്ത്രങ്ങൾ ഉണ്ടായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി യുവതിയെ കസ്റ്റഡിയിലെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home